ചരിത്രം 

                     ദേശീയ ചരിത്രത്തില്‍ തിരൂരങ്ങാടിയുടെ സ്ഥാനം ഉന്നതമാണ്. 1836 മുതല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷ്കാരുടെ തെറ്റായ നയങ്ങൾക്കും ബ്രീട്ടീഷ് ഭരണാധികാരികളുടെ പാദസേവകരായിരുന്ന ഭൂപ്രമുഖർക്കെതിരെയും നടന്ന മാപ്പിളലഹളകളിൽ ഈ ചരിത്ര ഭൂമിയുടെ ബന്ധം വലുതാണ്. ടിപ്പുവിന്‍റെയും, സാമൂതിരിയുടേയും കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന റോഡുകളും, കോട്ടകിടങ്ങുകളും ആരാധനാലയങ്ങളും പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മമ്പുറം മഖാം, നടുവിൽജുമാ അത്ത് പള്ളി തുടങ്ങിയവ ചരിത്ര പ്രസിദ്ധങ്ങളാണ്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള പ്രസിദ്ധമായ തൃക്കുളം ശിവക്ഷേത്രം തിരൂരങ്ങാടി നഗരഭയുടെ പരിധിയിലാണ്. കൂടാതെ 1921-ലെ മലബാർ കലാപത്തിന്‍റെ സിരാകേന്ദ്രമായി തിരൂരങ്ങാടി. കട വഴിയിൽ തന്‍റെ പേരിനെ കുറിച്ചും പറയാന്‍ കഥകൾ ഏറെയുണ്ട്. പണ്ട് തിരുവനങ്ങാടി എന്ന സ്ഥലനാമാണ് കാലക്രമേണ തിരൂരങ്ങാടി ആയി മാറിയതെന്ന് വിശ്വസിക്കുന്നു. തിരൂരങ്ങാടി തൃക്കുളം വില്ലേജുകൾ ചേർന്നാണ് 1962 ജൂണ്‍ 1-ന് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് ബോർഡ് നിലവിൽ വന്നത്. 1954 മുതല്‍ 1958 വരെ പഞ്ചായത്ത് ബോർഡിലേക്ക് അംഗങ്ങളെ കൈപ്പൊക്കിയാണ് തിരഞ്ഞെടുത്തിരുന്നത്. തൃക്കുളം പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട് കുഞ്ഞപ്പന്‍ നായർ ആയിരുന്നു. 1954-ലെ തിരൂരങ്ങാടി വില്ലേജ് പഞ്ചായത്തിന്‍റെ ആദ്യപ്രസിഡണ്ട് കെ ടി മുഹമ്മദ് ഹാജി ആയിരുന്നു. 1958-ൽ കാലാവധി അവസാനിച്ച തിരൂരങ്ങാടി തൃക്കുളം പഞ്ചായത്തുകളുടെ ഭരണം സ്പെഷ്യൽ ഓഫീസർ ഏറ്റെടുത്തു. 1963 ഡിസംബർ 20-ന് തൃക്കുളം തിരൂരങ്ങാടി വില്ലേജുകൾ ഉൾക്കൊള്ളുന്ന തിരൂരങ്ങാടി പഞ്ചായത്തിന്‍റെ പ്രസിഡണ്ട് ആയി കെ പി അഹമ്മദ്കുട്ടിഹാജി തെരഞ്ഞെടുക്കപ്പെട്ടു. 1964-ൽ ജനുവരി 1 മുതൽ അധികാരത്തിൽ വന്ന ബോർഡ് 15 വർഷത്തിൽ അധികം അധികാരത്തിൽ തുടർന്നു. 30/10/1995-ന് കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം എം മുഹമമ്മദ് കുട്ടി മുൻഷി എന്നവരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. 1995 ഒക്ടോബർ 4-ന് ശ്രീമതി. ഉള്ളാട്ട് റസിയ പ്രസിഡണ്ടായും, 2000-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ശ്രീ. എ കെ അബ്ദുറഹിം പ്രസിണ്ടായും ഈ പഞ്ചായത്തിനെ നയിച്ചു. 2005-ലെ തെരഞ്ഞെടുപ്പിൽ ശ്രീ. എ കെ അബ്ദുറഹീം വീണ്ടും പ്രസിഡണ്ട് ആയിതെരഞ്ഞെടുക്കപ്പെട്ടു. 2010-ലെ തെരഞ്ഞെടുപ്പിൽ ശ്രീ. വി പി അഹമ്മദ്കുട്ടി പ്രസിഡണ്ട് ആകുകയും തടർന്ന് 2015 നവംബർ 1-ന് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് തിരൂരങ്ങാടി നഗരസഭ ആയി ഗവണ്‍മെന്‍റ് ഉത്തരവിറക്കി