| Swachhata Hi Seva 2026 campaign | As part of the Swachhata Hi Seva 2026 campaign, Tirurangadi Municipality organized a mega cleanliness drive on October 1, carrying the message, “Let us join hands for a waste-free new-age Kerala.” Along with this, a walkathon was also organized in Chemmad Town with the participation of school students as part of IEC awareness under the Kerala Solid Waste Management Project. The walkathon was organized jointly by the JRC and School Social Service Scheme students of Thrikkulam High School, NSS volunteers of Tirurangadi High School, NSS of Farook Training College, and municipal councillors, starting from Thrikkulam High School and ending at the Municipal Office. More than 200 students, representatives of the people, and others participated in the programme, which included messages on scientific waste management and awareness messages on the need to keep our surroundings clean. The Municipal Chairperson flagged off the walkathon. |
|
| സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്‍ | സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്‍റെ ഭാഗമായി കൈകോര്‍ക്കാം മാലിന്യ രഹിത പുതുയുഗ കേരളത്തിനായി എന്ന സന്ദേശം ഉള്‍കൊണ്ട് കൊണ്ട് തിരൂരങ്ങാടി നഗരസഭ ഒക്ടോബർ 1-ന് മെഗാ ശുചീകരണ സംഘടിപ്പിച്ചു. അതോടൊപ്പം കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയിൽ ഐ ഇ സി ബോധവൽക്കരണത്തിന്‍റെ ഭാഗമായി സ്ക്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെമ്മാട് ടൌണിൽ വാക്കത്തോണും സംഘടിപ്പിച്ചു. തൃക്കുളം ഹൈസ്ക്കൂളിലെ ജെ ആർ സി, സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്ക്കീം വിദ്യാര്‍ത്ഥികൾ, തിരൂരങ്ങാടി ഹൈസ്ക്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ്, ഫറോക്ക് ട്രൈയിനിംഗ് കോളേജ് എൻ എസ് എസ്, നഗരസഭാ കൌണ്‍സിലേഴ്സ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃക്കുളം ഹൈസ്ക്കൂളിൽ നിന്നും ആംരഭിച്ച് നഗരസഭാ ഓഫീസ് വരെ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ശാസ്ത്രീയ മാലിന്യ സംസ്ക്കരണ സന്ദേശങ്ങളും, നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റ ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെുടുത്തി 200-ൽ അധികം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികൾ, ജനപ്രതിനിധികൾ, ഉൾപ്പെടെ പരിപാടിയിൽ പങ്കെുടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ വാക്കത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാതല മെഗാ ശുചീകരണം വില്ലേജ് ഓഫീസ് പരിസരത്ത ഇന്ന് സമാരംഭം കുറിച്ചു. മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് വിവിധ നഗരസഭാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ. മുഹമ്മദ് ഇഖ്ബാൽ, ശ്രീ. വി വി അബു, ശ്രീമതി. സി പി സുഹ്റാബി, ശ്രീമതി. ഷാഹിന തിരുനിലത്ത്, ശ്രീമതി. റിഫ ഫത്താഹ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി. സി പി സുഹ്റാബി സ്വാഗതം ആശംസിച്ചു. സ്വച്ഛതാ ഹി സേവ 2026 പദ്ധതി പ്രവര്‍ത്തനങ്ങൾ നഗരസഭാ ക്ലീന്‍ സിറ്റി മാനേജർ ശ്രീ. പ്രകാശൻ ടി കെ വിശദീകരിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ശ്രീ. അബ്ദുറഹിമാൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ്‍ ശ്രീമതി. സി പി ഹബീബ ബഷീർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. നഗരസഭാ ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, നഗര തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വച്ഛതാ കീ സേവ 2026 ക്യാമ്പയിന്‍റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ 40 വാർഡുകളിലും പൊതുശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. പ്രസ്തുത ചടങ്ങിന് നഗരസഭാ സെക്രട്ടറി ശ്രീ. എം വി റംസി ഇസ്മായിൽ നന്ദി രേഖപ്പെടുത്തി. |
|
| തൂഫാന്‍ രണ്ടാം ഘട്ടം നഗരസഭാതല ഉദ്ഘാടനം | കേരള പോലീസും, തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പേറേഷന്‍ തൂഫാൻ 2.0 പദ്ധതിയ്ക്ക് തിരൂരങ്ങാടി നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി തൂഫാൻ ഫ്ളാഗ് ഉയർത്തലും പ്രതിജ്ഞ ചൊല്ലലും തൂഫാൻ വാരിയേഴ്സ് ബാഡ്ജ് വിതരണവും നഗരസഭയില്‍ 28/09/2026-ന് സംഘടിപ്പിച്ചു. ബഹു. നഗരസഭ വൈസ് ചെയർമാൻ എം. അബ്‌ദുറഹിമാൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ബഹു.നഗരസഭാ ചെയർപേഴ്സണ്‍ ശ്രീമതി. സി പി ഹബീബ ബഷീർ തൂഫാൻ ഫ്ളാഗ് ഉയർത്തി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രദീപ്കുമാർ തൂഫാന്‍ പ്രതിജ്ഞ ചൊല്ലി. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നഗരസഭ അംഗങ്ങള്‍ ഉള്‍പ്പെടെ വീക്ഷിക്കുകയും പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ പ്രദീപ് കുമാര്‍ തൂഫാന്‍ രണ്ടാം ഘട്ടത്തെ കുറിച്ച് വിശദമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു |
|
| services of local body | As part of Swachh Survekshan 2026, the Swachh Survekshan logo of Tirurangadi Municipality was released.
|
|
| Tourism Festival |
|