ചരിത്രമുറങ്ങുന്ന തിരൂരങ്ങാടി

 

ദേശീയ ചരിത്രത്തില്‍ തിരൂരങ്ങാടിയുടെ സ്ഥാനം ഉന്നതമാണ്. 1836 മുതല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരിലും ബ്രിട്ടീഷ് ഭരണാധികാരികളുടെ പാദസേവകായിരുന്ന ഭൂപ്രമുഖക്കന്മാര്‍ക്കെതിരിലും നടന്ന മാപ്പിള ലഹളകളില്‍ ഈ ചരിത്രഭുമിക്കുള്ള ബന്ധം വലുതാണ്.ടിപ്പുവിന്‍റെയും സാമൂതിരിയുടേയും കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന റോഡുകളും കോട്ടക്കിടുങ്ങുകളും ആരാധാനാലയങ്ങളും പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മമ്പുറം തങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടിയിലെത്തി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അറബി തങ്ങള്‍ തിരരൂങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ നടുവില്‍ ജുമുഅത്ത് പള്ളി അംഗണത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.