തിരൂരങ്ങാടി നഗരസഭയിലെ ലൈഫ് 2020 ഓണ്‍ലൈന്‍ അപേക്ഷകളുടെ പ്രാഥമിക അര്‍ഹതാ പരിശോധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള അര്‍ഹരും അനര്‍ഹരുമായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക നഗരസഭ പ്രസിദ്ധീകരിച്ചു. ടി പട്ടികയിന്മേല്‍ ആക്ഷേപം ഉള്ളവര്‍ക്ക് ആക്ഷേപത്തിനടിസ്ഥാനമായ രേഖകള്‍ സഹിതം 17/06/2022 വൈകീട്ട് 5.00 മണി വരെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച സമയത്തുള്ള യൂസര്‍ നെയിം, പാസ് വേഡ് ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങളിലോ, ഇന്‍റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് സ്വയമോ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ നഗരസഭ ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെയും അപ്പീല്‍/ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.
ലൈഫ് 2020 കരട് ലിസ്റ്റിനായി ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://drive.google.com/drive/folders/10zG_w5EmbQAfogULMja47jxu28Ee9QRU?usp=sharing