ലൈഫ് 2020 ഗുണഭോക്തൃ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
തിരൂരങ്ങാടി നഗരസഭയിലെ ലൈഫ് 2020 ഓണ്‍ലൈന്‍ അപേക്ഷകളുടെ പ്രാഥമിക അര്‍ഹതാ പരിശോധനകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള അര്‍ഹരും അനര്‍ഹരുമായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക നഗരസഭ പ്രസിദ്ധീകരിച്ചു. ടി പട്ടികയിന്മേല് ആക്ഷേപം ഉള്ളവര്‍ക്ക് ആക്ഷേപത്തിനടിസ്ഥാനമായ രേഖകള്‍ സഹിതം 17/06/2022 വൈകീട്ട് 5.00 മണി വരെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.